കാളികാവ്: മലയോര പാതയിൽ ചെങ്കോട് കല്ലാമൂല അപ്രോച്ച് റോഡിന്റെ ഇരുവശവും ഇന്റർ ലോക്ക് പതിക്കാൻ 13.82 ലക്ഷം രൂപ അനുവദിച്ചു. കെ.ആർ.എഫ്.ബി. പ്രൊജക്ട് ഡയറക്ടറാണ് അനുമതി നൽകിയത്.
കരുവാരകുണ്ട്-കാളികാവ്-പൂക്കോട്ടുംപാടം മലയോര ഹൈവേ റോഡിൽ ഉൾപ്പെട്ട കല്ലാമൂല, ചെങ്കോട് പാലങ്ങളുടെ പുനർനിർമ്മാണത്തിന് 9.17 കോടി രൂപയുടെ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും പൂർത്തിയായിട്ടുണ്ട്. നിലവിൽ സർക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ, രണ്ട് പാലങ്ങളുടേയും ഇരുഭാഗവും പാടെ തകർന്ന് യാത്ര ദുഷ്‌കരമായതിനാലാണ് അടിയന്തര നടപടി. റോഡ് അടിയന്തരമായി യോഗ്യമാക്കണമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ർ
അപകടം കൂടി
മലയോരപാത പണി കഴിഞ്ഞിട്ടും പാലം നവീകരിക്കാതെ വന്നതോടെ ചെങ്കോട് പാലം അപ്രോച്ച് റോഡിൽ നിറയെ വലിയ കുഴികൾ രൂപപ്പെട്ട് അപകടം പതിവായിയിരുന്നു.
പാലം പണി വൈകിയതോടെ ഈ ഭാഗം കാടുപിടിച്ച് കിടന്നതും അപകടം കൂടാൻ കാരണമായി. ധനകാര്യ വകുപ്പിന്റെ അനുമതി അധികം നീളാനിടയില്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |