
വാഷിംഗ്ടൺ: യു.എസിൽ ജന്മാവകാശ പൗരത്വം നിറുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിറുത്താനുള്ള ഉത്തരവ് യു.എസ് സുപ്രീംകോടതി റദ്ദാക്കി. അനധികൃത കുടിയേറ്റക്കാരുടെയും താത്കാലിക വിസയിലെത്തുന്നവരുടെയും യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി ലഭിക്കുന്ന പൗരത്വം നിറുത്തലാക്കാൻ അധികാരത്തിലേറിയ ആദ്യ ദിനമാണ് ട്രംപ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉത്തരവ് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിയാറ്റിലിലെയും മേരിലാൻഡിലെയും ഫെഡറൽ കോടതികൾ താത്കാലികമായി തടഞ്ഞു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലാണ് ഇപ്പോൾ തള്ളിയത്. സ്കൂളുകളിലെയും കോളേജുകളിലെയും വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡറുകളെ നിരോധിക്കുന്ന ഉത്തരവ് കോടതി ശരിവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |