ന്യൂഡൽഹി:മഴക്കെടുത്തിയെ തുടർന്ന് പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ തീരപ്രദേശമടക്കമുള്ള സ്ഥലങ്ങളിലെ സ്ഥിതിഗതികളെക്കുറി ച്ചും ദുരിതാശ്വാസത്തിനായി എടുക്കേണ്ട അടിയന്തര നടപടികളെക്കുറിച്ചും ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി റവന്യൂ മന്ത്രി എ.പി അനിൽകുമാർ, ജലസേചന മന്ത്രി മോൻസ് ജോസഫ്, ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ, മലപ്പുറം - പാലക്കാട് ജില്ലാ കലക്ടർമാർ തുടങ്ങിയവരുമായി സംസാരിച്ചു. ഏറ്റവും പുതിയ സാഹചര്യത്തെക്കുറിച്ചും മുൻകരുതൽ നടപടികളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. കടൽത്തീരത്ത് കോസ്റ്റ് ഗാർഡിന്റെ ജാഗ്രത ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |