
ശ്രീകൃഷ്ണപുരം: എൽ.ഡി.എഫ് ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി റാലി സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി എം.സൈതാലി അദ്ധ്യക്ഷനായി.
സ്ഥാനാർത്ഥി കെ.പ്രേംകുമാർ, ബി.രാജേഷ് ജ്യോതിവാസൻ, എം.കെ.ദേവി സംസാരിച്ചു.
പുലാപ്പറ്റ ലോക്കൽ കമ്മിറ്റി റാലി സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം പി.എ.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. പി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.
കെ.രാമചന്ദ്രൻ, വി.സിദ്ദിഖ്, അരുൺ സംസാരിച്ചു. എൽ.ഡി.എഫ് കരിമ്പുഴ റാലി കോട്ടപ്പുറത്ത് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി കെ. പ്രേംകുമാർ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.ടി.രാമചന്ദ്രൻ, എം.മോഹനൻ, കെ.സുബ്രഹ്മണ്യൻ, എം.ശ്രീധരൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |