SignIn
Kerala Kaumudi Online
Friday, 31 July 2026 4.08 AM IST

പ്രതിഷേധ യോഗം നടത്തി

malamp
.

മലമ്പുഴ: കഴിഞ്ഞ 9 മാസമായി പൂട്ടിക്കിടക്കുന്ന മലമ്പുഴ ഗാർഡന്റെ മുൻപിൽ മലമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. മലമ്പുഴ ഉദ്യാന നവീകരണ പ്രവർത്തനം ഉടൻ പൂർത്തിയാക്കുക, ഉദ്യാനം സന്ദർശകർക്ക് തുറന്നുകൊടുക്കുക, മലമ്പുഴയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന കുടുംബങ്ങളുടെ പട്ടിണിക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 9 മാസമായി യാതൊരു പുരോഗതിയും നവീകരണ പ്രവർത്തനങ്ങളിൽ ഉണ്ടാവാത്തതിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. തുടർ സമരപരിപാടികൾ നടത്തുന്നതിനായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കേരള സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് വിളിയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മലമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി സന്തോഷ് മലമ്പുഴ അദ്ധ്യക്ഷത വഹിച്ചു. മലമ്പുഴ സംരക്ഷണ സമിതി പ്രസിഡന്റ് പി. ഗോപാലൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലമ്പുഴ യൂണിറ്റ് പ്രസിഡന്റ് യു.ഇബ്രാഹിം, ടി പി.കനകദാസ്, പി.ആന്റണി റോബർട്ട്, ഷാന്റി ടോമി, പി.കമലാധരൻ, കെ.ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MALAMPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL