പാലക്കാട്: സംസ്ഥാന കൈത്തറി വികസന കോർപറേഷന്റെ ഹാൻവീവ് ഷോറൂമിൽ ഓണത്തോടനുബന്ധിച്ച് കൈതത്തറി തുണിത്തരങ്ങൾക്ക് 20 ശതമാനം സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു. റിബേറ്റ് വിൽപ്പനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജു നിർവഹിച്ചു. ടി.ബി കോംപ്ലക്സിലുള്ള ഷോറൂമിൽ ആഗസ്റ്റ് 25 വരെ 20 ശതമാനം റിബേറ്റും ഓൺലൈൻ പേയ്‌മെന്റിന് 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. സർക്കാർ അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തവണവ്യവസ്ഥയിൽ 20000 രൂപയുടെ പലിശരഹിത തുണിത്തരങ്ങൾ കടം വാങ്ങാം. ഫോൺ: 9747714773.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |