SignIn
Kerala Kaumudi Online
Thursday, 13 August 2026 2.45 AM IST

ബലിതർപ്പണം

pattambi
ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകളിൽ നിന്ന്.

പട്ടാമ്പി: ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഭക്തിനിർഭരമായി.
അറുനൂറോളം പേരാണ് ബലിതർപ്പണം നടത്തിയത്. പാലക്കാട്ടിരി ജയൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, ധനേഷ് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ബലിതർപ്പണം നടത്താൻ എത്തിയവർക്ക് ക്ഷേത്ര കമ്മിറ്റി പ്രഭാതഭക്ഷണവും ക്രമീകരിച്ചിരുന്നു. കവുക്കോട് ശ്രീ മഹാദേവക്ഷേത്ര ശിവരാത്രി ആഘോഷ കമ്മിറ്റി,കവുക്കോട് ശ്രീ മഹാദേവക്ഷേത്ര മാതൃസമിതി എന്നീ കമ്മിറ്റികളുടെ അംഗങ്ങൾ രാവിലെ നാലു മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ നിയന്ത്രിക്കുന്നതിന് ക്ഷേത്ര സന്നിധിയിൽ സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VAVUBALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL