SignIn
Kerala Kaumudi Online
Saturday, 15 August 2026 3.42 AM IST

തിരംഗ യാത്ര നടത്തി

bjp
ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊല്ലങ്കോട് സംഘടിപ്പിച്ച തിരംഗ യാത്ര.

കൊല്ലങ്കോട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊല്ലങ്കോട് മണ്ഡലത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. കൊല്ലങ്കോട് സബ്ബ് ട്രഷറി പരിസരത്ത് നിന്നാരംഭിച്ച യാത്ര ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പി.സി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുധീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, യുവമോർച്ച ജില്ലാ പ്രസിഡന്റ് അമൃതാനന്ദ ബാബു, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുവർണ്ണ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബാബു, മണ്ഡലം സെക്രട്ടറി ആർ.രാജേഷ്, യുവമോർച്ച ജില്ലാ സെക്രട്ടറി സുഭാഷ്, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ദേവദാസ് എന്നിവർ സംസാരിച്ചു. സുമ സുരേന്ദ്രൻ, പ്രവീൺ, ജയശ്രീ, കാമേശ്വരൻ, പ്രതിഭ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL