ശ്രീകൃഷ്ണപുരം: ശ്രീവ്യാസ വിദ്യാ നികേതനിൽ രജതോത്സവ പരിപാടികളുടെ ഭാഗമായി സംസ്‌കൃത ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായ ഡോ. വി.കെ.രാജകൃഷ്ണൻ മുഖ്യാതിഥിയായി. വിദ്യാലയ സമിതി പ്രസിഡന്റ് പി.ബി.ഹരിദാസ്, സംസ്‌കൃത അദ്ധ്യാപിക സി.സന്ധ്യ, അദ്ധ്യാപിക കെ.ഉഷ എന്നിവർ സംസാരിച്ചു. സംസ്‌കൃത പ്രസംഗം, നാടകം, ഭഗവദ്ഗീത പാരായണം, സുഭാഷിതം, ഗീതം, നൃത്തം, ഗണാഷ്ടകം, മുകുന്ദാഷ്ടകം, സംസ്‌കൃത ക്വിസ് മത്സരം എന്നിവയും വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |