SignIn
Kerala Kaumudi Online
Friday, 21 August 2026 3.35 AM IST

സൗജന്യ പരിശോധന

milk
ക്ഷീരവികസന വകുപ്പിന്റെ കാര്യാലയത്തിൽ പ്രവർത്തനം ആരംഭിച്ച ഗുണനിലവാരപരിശോധന ലാബും ജില്ലാ ഇൻഫർമേഷൻ സെന്ററും.

പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ വിപണനത്തിനെത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാൻ ക്ഷീരവികസന വകുപ്പിന്റെ കാര്യാലയത്തിൽ ഗുണനിലവാര പരിശോധന ലാബും ജില്ലാ ഇൻഫർമേഷൻ സെന്ററും പ്രവർത്തനമാരംഭിച്ചു. പൊതുജനങ്ങളും കർഷകരും കൊണ്ടുവരുന്ന പാൽ സാമ്പിളുകളും ഫീൽഡ്തല പരിശോധനയിൽ ലഭ്യമാകുന്ന മാർക്കറ്റ് മിൽക്ക് സാമ്പിളുകളും ഗുണനിലവാര പരിശോധന നടത്തിവരുന്നു. ആഗസ്റ്റ് 24 വരെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. ജില്ലാ ഇൻഫർമേഷൻ സെന്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി.മാത്യു നിർവഹിച്ചു. ക്വാളിറ്റി കൺട്രോൾ ഓഫീസർ മാഗി ജോസ് പദ്ധതി വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FAKE MILK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL