SignIn
Kerala Kaumudi Online
Saturday, 29 August 2026 5.14 AM IST

അവധി കഴിഞ്ഞ് മടങ്ങുന്നവർക്കായി ഇന്ന് രണ്ട് സ്പെഷ്യൽ ട്രെയിൻ

train
.

പാലക്കാട്: ഓണാവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുന്നവർക്കായി ഇന്ന് രണ്ട് സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചു. പതിവു ട്രെയിനുകളിലെയും നേരത്തെ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകളിലെയും ടിക്കറ്റുകളെല്ലാം വെയ്റ്റിംഗ് ലിസ്റ്റിൽ ആയതിനെ തുടർന്നാണിത്. തിരുവനന്തപുരം നോർത്തിൽ നിന്ന് വെസ്റ്റ് ബംഗാളിലെ സന്ദ്രാഗച്ചിയിലേക്കും മംഗളൂരുവിൽ നിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്കുമാണ് ഇന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.

 മംഗളൂരു ജംഗ്ഷൻ-എസ്.എം.വി.ടി ബെംഗഴൂരു ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്‌പ്രസ്(06072) ഇന്ന് രാവിലെ 11.15ന് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് നാളെ പുലർച്ചെ നാലിന് ബെംഗളൂരുവിലെത്തും. കേരളത്തിൽ കാസർകോട്(11.54), കാഞ്ഞങ്ങാട്(12.14), നീലേശ്വരം(12.24), പയ്യന്നൂർ(12.45), കണ്ണൂർ(1.27), തലശ്ശേരി(1.50), വടകര(2.14), കോഴിക്കോട്(2.57), തിരൂർ(3.34), ഷൊർണൂർ ജംഗ്ഷൻ(4.30), പാലക്കാട് ദംഗ്ഷൻ(5.30) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. 1 എ.സി ടു-ടയർ, 3 എ.സി ത്രീ-ടയർ, 10 സ്ലീപ്പർ ക്ലാസ് കോച്ചുകളും 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും 2 സെക്കൻഡ് ക്ലാസ് കോച്ച് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുകളുമാണ് ട്രെയിനിലുള്ളത്.

 തിരുവനന്തപുരം നോർത്ത്-സന്ദ്രാഗച്ച് ജംഗ്ഷൻ സ്പെഷ്യൽ എക്സ്‌പ്രസ്(06058) ഇന്ന് ഉച്ചയ്ക്ക് 2.40നു പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ന് സന്ദ്രാഗച്ചിയിലെത്തും. കേരളത്തിൽ കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. 11 സ്ലീപ്പർ ക്ലാസ് കോച്ചുകളും 4 സെക്കൻ‌ഡ് ക്ലാസ് ജനറൽ കോച്ചുകളും 2 സെക്കൻ‌ഡ് ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുകളുമാണ് ട്രെയിനിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL