SignIn
Kerala Kaumudi Online
Sunday, 31 May 2026 12.51 AM IST

ആശമാരുടെ സമരം

venmoney

വെൺമണി : സെക്രട്ടേറിയറ്റ് നടയിൽ ആശമാർ നടത്തുന്ന സമരത്തെ കേന്ദ്രസർക്കാർ ഗൗരവമായി കാണുമ്പോഴും സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന നിർവാഹകസമതി അംഗം കെ.ദേവദാസ് ആരോപിച്ചു. ആശ സ്മരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ. എൻ.ടി.യു.സി.വെണ്മണി പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവദാസ്. മണ്ഡലം പ്രസിഡന്റ് ജോഷി ജോൺ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ പുന്തല, ഷീജ റഷീദ്, ഷമീം റാവുത്തർ, ലിബു മണപ്പാട്ടിൽ, മിനിക്കുട്ടി, ശ്രീകുമാർ പന്തല , സ്മൃതി കായംകുളം സണ്ണി കുറ്റിക്കാട്ടിൽ, സതീഷ് വെൺമണി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL