SignIn
Kerala Kaumudi Online
Wednesday, 27 May 2026 5.10 AM IST

മിന്നൽ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

hhh

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി മിന്നൽ ബസിൽ സഹയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മൻസിലിൽ ഷെബീർ(41)ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. ​ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെ ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. പാലക്കാട് സ്വദേശിനി, പാലക്കാട്ട് നിന്നും തിരുവനന്തപുരത്തേക്ക് പോകാനായി മിന്നൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു. കൊച്ചിയിൽ നിന്ന് ബസിൽ കയറിയ പ്രതി, യുവതിയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ​ബസ് ഹരിപ്പാട് എത്താറായപ്പോൾ പ്രതി മനഃപൂർവമായ ഉദ്ദേശത്തോടെ സീറ്റിന് പിന്നിലൂടെ കൈകടത്തി യുവതിയുടെ ശരീരത്തിൽ ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്ന യുവതി ബഹളംവച്ചതോടെ പ്രതി മാപ്പ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് പ്രതിയുമായി ബസ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതി ഷെബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY