
പത്തനംതിട്ട : സെൻട്രൽ ക്ലബ്, ലയൺസ് ക്ലബ്ബ് ഓഫ് പത്തനംതിട്ട റോയൽ, ജെ.സി.ഐ പത്തനംതിട്ട, വൈസ് മെൻസ് ക്ലബ് ഓഫ് പത്തനംതിട്ട സെൻട്രൽ, റോട്ടറി ക്ലബ്ബ് ഓഫ് പത്തനംതിട്ട സെൻട്രൽ, ജില്ലാ കരാട്ടെ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണവും സെൽഫ് ഡിഫൻസ് ട്രെയിനിംഗും നടത്തി. വനിതാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ആർ.ഷമിമോൾ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട സെൻട്രൽ ക്ലബ് പ്രസിഡന്റ് രഞ്ജി ഈപ്പൻ മാത്യു അദ്ധ്യക്ഷതവഹിച്ചു. സെൽഫ് ഡിഫൻസ് ട്രെയിനിംഗിന് ജില്ലാ കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര നേതൃത്വം നൽകി.
പി.എസ്.ബാബു, ഷാജി മാത്യു, ശ്രീജു സദൻ, റിച്ചൺ കെ.ജോൺ, നിത ഷാജി, ഡോ.അമൃത എസ് പിള്ള, ദിൽജിത്ത് പ്ലാപ്പള്ളി, ഗിരീഷ്.പി.ആർ, ഡി.കെ.ജോൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |