
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17 ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്തു. പ്രകാശധാര സ്‌പെഷ്യൽ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബീന പ്രഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിജി മാത്യു, ആർ.അജയകുമാർ, സി.കെ.ലതാകുമാരി, ലേഖാസുരേഷ് , അംഗം ജെസി അലക്‌സ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജെ ഷംലാ ബീഗം, ജൂനിയർ സൂപ്രണ്ട് എ.ഷിബിൽ, എച്ച്.ജി ഡോ.എബ്രഹാം മാർ സെറാഫിം തിരുമേനി, റവ.ഫാ.റോയി സൈമൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |