SignIn
Kerala Kaumudi Online
Friday, 24 July 2026 3.48 AM IST

രാത്രി​കാല വാഹന പരിശോധന പ്രഹസനം, ജീവനെടുത്ത് തീവ്രവെളിച്ചം

car

പത്തനംതിട്ട : കണ്ണിൽ തുളച്ചുകയറുന്ന തീവ്രതകൂടിയ വെളി​ച്ചം ചൊരി​യുന്ന ഹെഡ് ലൈറ്റുകളുള്ള (ഹൈ ബീം ഹെഡ് ലൈറ്റ്) വാഹനങ്ങളെ പിടികൂടാനുള്ള പരിശോധന ജില്ലയിൽ പ്രഹസനമായി​. രാത്രികാല അപകടങ്ങൾ വർദ്ധിച്ചി​ട്ടും വെളി​ച്ച പരി​ശോധന നടത്താത്തത് പരാതി​കൾക്കും ഇടയായി​ട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് രാത്രികാല പെട്രോളിംഗ് നടത്തുന്നുണ്ടെങ്കി​ലും വെളി​ച്ച പരി​ശോധനയ്ക്കുള്ള ലക്സ് മീറ്ററുള്ള ഒരു ഇന്റർസെപ്റ്റർ വാഹനം മാത്രമാണുള്ളത്. ഇതര സംസ്ഥാന വാഹനങ്ങൾ നിരവധി എത്തുന്ന ശബരിമലയുടെ പ്രാധാന്യം കൂടി കണക്കിലെടുത്ത് കൂടുതൽ ലക്സ് മീറ്ററുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സർക്കാരിന് കത്ത് നൽകിയിരുന്നു. രാത്രിയിൽ വേഗ നിയന്ത്രണം ഉൾപ്പടെയുള്ള മറ്റ് സുരക്ഷാ പരിശോധനകൾ ട്രാഫിക് പൊലീസ് നടത്തുന്നുണ്ടെങ്കിലും തീവ്രവെളിച്ച പരിശോധനയില്ല. ഇരുചക്ര വാഹനം മുതൽ ഹെവി വാഹനങ്ങൾ വരെ ഇത്തരത്തിൽ തീവ്രവെട്ടവുമായി​ അപകടയാത്ര നടത്തുന്നുണ്ട്.

അനുവദനീയം 60 - 65 വാട്സ്

നാലുചക്ര വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളുടെ ശേഷി 60 മുതൽ 65 വാട്സിൽ കൂടരുത്. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്സ് വരെ ശേഷിയുള്ള ബൾബുകളാണ് നിർമ്മാണ കമ്പനികൾ ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ നിയമാനുസൃതമല്ലാതെ നടത്തുന്ന രൂപമാറ്റങ്ങളുടെ ഭാഗമായാണ് തീവ്രതകൂടിയ ബൾബുകൾ ഘടിപ്പിക്കുന്നത്.

വേണം ലക്സ് മീറ്ററുകൾ

പ്രകാശത്തിന്റെ തീവ്രത അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്.

ലക്സ് മീറ്ററിൽ പ്രകാശത്തെ തിരിച്ചറിയാൻ കഴിയുന്ന ഒരു ലൈറ്റ് സെൻസർ ഉണ്ടാകും. ഈ സെൻസറിൽ വെളിച്ചം പതിക്കുമ്പോൾ അത് ചെറിയ വൈദ്യുത സിഗ്നലുകളായി മാറുകയും, ഡിജിറ്റൽ സ്‌ക്രീനിൽ ലക്സ് കണക്കിൽ വെളിച്ചത്തിന്റെ അളവ് കാണിക്കുകയും ചെയ്യുന്നു. മോട്ടോർ വാഹന വകുപ്പിനും ട്രാഫിക് പൊലീസിനും വെളി​ച്ചം പരിശോധിക്കാൻ ആവശ്യമായ ലക്സ് മീറ്ററുകൾ ഇല്ലാത്തതാണ്

പ്രതിസന്ധിക്ക് കാരണം.

ദൈനംദിന രാത്രികാല പരിശോധനകൾക്കൊപ്പം ഹൈവേകളിൽ വാഹനങ്ങളിലെ അമിത പ്രകാശമുള്ള ഹെഡ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ എന്നി​വയുടെ പരിശോധന നടത്തുന്നുണ്ട്. രാത്രികാല അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളും നിയമ നടപടികളും കർശനമാക്കും.

മോട്ടോർ വാഹന വകുപ്പ്

കുറ്റകരം

1. വാഹനങ്ങളി​ലെ അമി​ത വെളി​ച്ചത്തി​ന് 500 മുതൽ 1,000 രൂപ വരെ പിഴ ഈടാക്കാം.

2. നിയമവിരുദ്ധമായി ഘടിപ്പിച്ച അധിക പ്രകാശമുള്ള ലൈറ്റുകൾ അഴിച്ചുമാറ്റും.
3. ലൈറ്റുകൾ മാറ്റിയശേഷം വാഹനം പുനഃപരിശോധനയ്ക്ക് ഹാജരാക്കണം.

4. ആർ.സി സസ്‌പെൻഷൻ, ഫിറ്റ്നസ് റദ്ദാക്കൽ, ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ എന്നി​ങ്ങനെയും നടപടി​യുണ്ടാകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL