SignIn
Kerala Kaumudi Online
Friday, 24 July 2026 3.48 AM IST

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : വോട്ടർപട്ടിക പുതുക്കുന്നു, ഓഗസ്റ്റ് അഞ്ചുവരെ പേര് ചേർക്കാം

votor

പത്തനംതിട്ട : ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് (സ്ത്രീ സംവരണം), കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ഓതറ (പട്ടികജാതി സംവരണം), റാന്നി ഗ്രാമ പഞ്ചായത്തിലെ ബ്ലോക്കുപടി (സ്ത്രീ സംവരണം), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി (പട്ടികജാതി സംവരണം) എന്നീ തദ്ദേശ വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കുന്നു. 2025ലെ പൊതുതിരഞ്ഞെടുപ്പനു വേണ്ടി ഉപയോഗിച്ച വോട്ടർപട്ടിക അടിസ്ഥാനമാക്കിയുള്ള കരട് വോട്ടർ പട്ടിക 21ന് പ്രസിദ്ധീകരിക്കും.

2026 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം. പേര് ചേർക്കാനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചുവരെ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. അപേക്ഷകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാമെന്ന് ജില്ലാ കളക്ടർ എ.നിസാമുദീൻ അറിയിച്ചു.
പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതി വരുത്തുന്നതിനും നിയോജക മണ്ഡലം, വാർഡ് എന്നിവയിൽ സ്ഥാനമാറ്റം വരുത്തുന്നതിനുള്ള അപേക്ഷകളും ഓൺലൈൻ ആയി നൽകാം. എന്നാൽ പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽ വഴിയോ ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതത് സെക്രട്ടറിമാരുമാണ് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ ഫോം 4 എ യിൽ ഓൺലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടർപട്ടിക തയ്യാറാക്കും. അതിനുള്ള ഫോം കമ്മിഷന്റെ വെബ് സൈറ്റിലുണ്ട്. തിരഞ്ഞെടുത്ത അംഗങ്ങളുടെ അയോഗ്യത, രാജി, മരണം വഴിയുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL