
പത്തനംതിട്ട: കോൺഗ്രസ് നേതാക്കൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസലേക്ക് നടത്തിയ മാർച്ചും പൊതുയോഗവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ.പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സി വി ശാന്തകുമാർ എം എൽ എ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, മുൻ എം.എൽ.എ കെ.ശിവദാസൻ നായർ, സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മാ റോയി, എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ടി.കെ.സാജു, ഹരികുമാർ പൂതംങ്കര, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |