അടൂർ : ബാർ ഹോട്ടൽ മാനേജരെയും ജീവനക്കാരനേയും മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. അടൂർ മേലൂട് ബിനു ഭവനിൽ നന്ദു കൃഷ്ണ (26), മേലൂട് സതീഷ് ഭവനിൽ വിനീഷ് (29) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. അടൂർ വൈറ്റ് പോർട്ടിക്കോ ബാർ ഹോട്ടലിലെ മാനേജർ ബൈജു, ജീവനക്കാരൻ അജിത്ത് എന്നിവർക്ക് നേരെയായിരുന്നു അക്രമം. ചൊവ്വാഴ്ച രാത്രി ബാറിനുള്ളിൽ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. ബൈജുവിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |