
പത്തനംതിട്ട : വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക്കിൽ ഒന്നാം വർഷ ഡിപ്ലോമ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിൽ 31ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. മുമ്പ് അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും പ്രവേശനത്തിൽ പങ്കെടുക്കാം. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് 28 വരെ കോളേജിൽ നേരിട്ട് ഹാജരായോ https://polyadmission.org/ ലൂടെയോ പുതിയതായി അപേക്ഷ സമർപ്പിക്കാം. പോളിടെക്‌നിക് കോളജിൽ പ്രവേശനം ലഭിച്ചിട്ടുള്ളവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്ക് അഡ്മിഷൻ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കി പ്രവേശനത്തിൽ പങ്കെടുക്കാം. ഫോൺ: 9074126637, 0473 5266671.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |