പത്തനംതിട്ട : ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കെത്തേണ്ടത് മാലിന്യം നിറഞ്ഞ വഴിയിലൂടെ.റോഡിന്റെ ഇരുവശത്തും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ഇൗ ഭാഗത്ത് സ്വകാര്യ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചിയുടെ ആവശിഷ്ടങ്ങളും ഇവിടെയുണ്ട്. മാലിന്യം തള്ളുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. നേരത്തെ നഗരസഭ നിരന്തരം പിഴ ചുമത്തിയിരുന്നതോടെ നഗരത്തിൽ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു.
മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടേയും ആശുപത്രി ജീവനക്കാരുടേയും ആവശ്യം. ആശുപത്രി പരിസരത്ത് സി.സി.ടി.വി സ്ഥാപിക്കണം. ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കണം. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പ്രദേശവാസിയായ മോഹനൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |