
അടൂർ : അടൂർ പൊലീസും അടൂർ ജനമൈത്രി സമിതിയും ചേർന്നു തയാറാക്കിയ ലഹരിവിരുദ്ധ ഗാനമായ തൂഫാൻ ഉയരട്ടേ പ്രകാശനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. കോടിയാട്ട് രാമചന്ദ്രൻ അടൂർ രചിച്ച് അടൂർ കെ.എസ്. സഞ്ജീവ് കുമാർ സംഗീതം നൽകി സബ് ഇൻസ്പെക്ടർ പി.മുഹമ്മദ് റാഫി ആലപിച്ച ഗാനത്തിന്റെ ആദ്യകോപ്പി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഏറ്റുവാങ്ങി. ഡി.ഐ.ജി ഡോ.ജെ.ഹിമേന്ദ്രനാഥ്, ജില്ലാപൊലീസ് മേധാവി ആർ.ആനന്ദ്, തോമസ് ജോൺ, റജി ചാക്കോ,രാജശേഖരൻപിളള , ഹർഷകുമാർ, കോടിയാട്ട് രാമചന്ദ്രൻ , സഞ്ജീവ്കുമാർ, മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |