
തിരുവല്ല : കുറ്റൂർ തെങ്ങേലി ദീപ്‌തി വീട്ടിൽ പ്രിയ സുരേഷിന്റെ എലി കൊണ്ടുപോയ മോതിരം തിരികെ കിട്ടി. ഒന്നരമാസം മുമ്പ് മേശയിൽ ഊരിവച്ചപ്പോൾ നഷ്ടമായ മുക്കാൽ പവന്റെ മോതിരമാണ് തിരികെ ലഭിച്ചത്. മോതിരം കാണാതെ പോയത് ആരോടുംപറയാതെ അന്വേഷണത്തിലായിരുന്നു പ്രിയ. ഇതിനിടെ കാലവർഷക്കെടുതിയിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ അത്യാവശ്യ സാധനങ്ങളുമായി കുറ്റൂരിലെ വീട്ടിൽ പോകാൻ ഷോൾഡർ ബാഗ് അലമാരിയുടെ മുകളിൽ നിന്നെടുത്തു. അതിനുള്ളിൽ വട്ടതൊപ്പിയ്ക്കുള്ളിൽ എലിയുടെ കൂടിനുള്ളിൽ നിന്ന് മോതിരം തിരികെകിട്ടി. എലി ഒളിപ്പിച്ച മോതിരം കാലവർഷക്കെടുതിയുടെ ദുരിതത്തിനിടയിൽ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് പ്രിയ സുരേഷ് കുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |