SignIn
Kerala Kaumudi Online
Sunday, 09 August 2026 3.51 AM IST

ആന്റോ ആന്റണി​ സന്ദർശനം നടത്തി​

mp

നാറാണംമൂഴി : മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടമുണ്ടായ നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ആന്റോ ആന്റണി.എം.പി സന്ദർശിച്ചു. തകർന്ന റോഡുകളും വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് അദ്ദേഹം ദുരിതബാധിതരുടെ പരാതികൾ കേട്ടു.

ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും തകർന്ന റോഡുകളുടെ പുനർനിർമാണം വേഗത്തിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും എം.പി ഉറപ്പുനൽകി. ബ്ലോക്ക് ജനറൽ സെക്രട്ടറി ജെയിംസ് രാമനാട്ടൻ, പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ എബ്രഹാം വർഗീസ്, രവി.എം.കെ എന്നിവരും എം.പിയോടൊപ്പമുണ്ടായി​രുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL