പത്തനംതിട്ട : നടൻ ക്യാപ്ടൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ഏഴാമത് പുരസ്‌കാരം നടൻ വിജയരാഘവന് നൽകുമെന്ന്
പുരസ്‌കാര സമിതി സെക്രട്ടറി സലിം പി.ചാക്കോയും കൺവീനർ പി.സക്കീർ ശാന്തിയും അറിയിച്ചു. സെപ്തംബർ 17ന് പുരസ്‌കാരം വിതരണ ചടങ്ങിൽ മൊമന്റോയും അനുമോദനപത്രവും നൽകും.
2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ 'പൂക്കാല 'ത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായും ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സഹനടനായും 2026ലെ ഫിലിം ഫെയർ സൗത്ത് അവാർഡിൽ കിഷ്‌കിന്ധകാണ്ഡത്തിലെ അഭിനയത്തിന് മികച്ച സഹനടൻ പുരസ്‌കാരവും വിജയരാഘവർ നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |