
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബഡ്‌സ് ദിനാഘോഷത്തിനു തുടക്കം. പള്ളിക്കൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ 16 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ദിനാചരണത്തിന്റെ ഭാഗമായി കിടപ്പിലായ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു.
ഗൃഹസന്ദർശനത്തിന്റെ ഉദ്ഘാടനം വാർഡ് അംഗം അഡ്വ.എസ്.രാജീവ് നിർവഹിച്ചു. കുട്ടികൾക്കുള്ള കിറ്റുകളുടെ വിതരണം സി.ഡി.എസ് ചെയർപേഴ്‌സൺ ഷീനാ റെജി നിർവഹിച്ചു. കിടപ്പിലായ കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നതിനായി വിവരശേഖരണം നടത്തുകയും ആവശ്യസാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |