SignIn
Kerala Kaumudi Online
Thursday, 13 August 2026 2.44 AM IST

കാഴ്ചനഷ്ടമായ വൃദ്ധയ്ക്ക് ഗാന്ധിഭവനിൽ അഭയം

gandhibhvan-

കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ എളയാംകുന്നിൽ സരസമ്മ (83)യ്ക്ക് ഗാന്ധിഭവൻ ദേവലോകത്തിൽ അഭയം. കഴിഞ്ഞ കുറച്ചുനാളുകളായി മകനൊപ്പമായിരുന്നു സരസമ്മ. മകന്റെ ഭാര്യ ക്യാൻസർ ബാധിതയായതോടെ സരസമ്മയുടെ സംരക്ഷണവും ദുഷ്‌കരമായി. വാർദ്ധക്യസഹജമായ അസുഖങ്ങൾ നേരിടുന്ന സരസമ്മയെ സംരക്ഷിക്കാൻ മറ്റാരുമില്ലാത്ത സാഹചര്യത്തിലായിരുന്നു ഗാന്ധിഭവന്റെ ഇടപെടൽ. സരസമ്മയുടെ ദുരിതാവസ്ഥ മനസ്സിലാക്കിയ വാർഡ് മെമ്പർ സ്മിത സന്തോഷ് ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ച് സരസമ്മയ്ക്ക് കോന്നി ഗാന്ധിഭവൻ ദേവലോകം ശാഖയിൽ അഭയവും പരിചരണവും ഒരുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL