
പത്തനംതിട്ട : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി റവന്യൂ മന്ത്രി എ.പി.അനിൽകുമാറിന് നിവേദനം സമർപ്പിച്ചു.
19 വർഷം പിന്നിട്ടിട്ടും ചെങ്ങറ സമരഭൂമിയിലെ താമസക്കാർക്ക് വീട്ടു നമ്പറോ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമാക്കാത്തതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായി റവന്യൂ സെക്രട്ടറിയായിരുന്ന എം.ജി.രാജമാണിക്യം സമരഭൂമി സന്ദർശിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |