
റാന്നി : റാന്നി വനം ഡിവിഷൻ അദാലത്ത് 13ന് രാവിലെ 10.30ന് വടശ്ശേരിക്കര റേഞ്ച് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. അഡ്വ.പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര അപേക്ഷകൾ, എൻ.ഒ.സി ലഭിക്കുന്നതിനുള്ള അപേക്ഷകൾ, വനം വകുപ്പിൽ നിന്ന് ലഭിക്കേണ്ട മറ്റുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അദാലത്തിൽ സ്വീകരിക്കുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |