
പത്തനംതിട്ട : സപ്ലൈകോ ജില്ലാ ഓണം ഫെയർ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന് എതിർവശം താഴെതെക്കേതിൽ ബിൽഡിംഗിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. അബിൻ വർക്കി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫീസർ ആർ.രാജീവ്, സപ്ലൈകോ കോട്ടയം അസിസ്റ്റന്റ് റീജിയണൽ മാനേജർ ഇ.ജി.മഞ്ജു, ഡിപ്പോ മാനേജർ പ്രിയ സി.ശങ്കർ, ജൂനിയർ മാനേജർ എ.പി.ബിന്ദമോൾ, സതീഷ് കൊച്ചുപറമ്പിൽ, എ.ഷംസുദ്ദീൻ, സനോജ് മേമന, എൻ.ബാബുവർഗീസ്, സമദ് മേപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു. 25 വരെ അവധി ദിവസങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |