പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 29വർഷം തടവും 1.16 ലക്ഷം പിഴയും ശിക്ഷ. കോഴിക്കോട് നരിക്കുന്നിയിൽ മണ്ണാറച്ചാലിൽ സനോജ്.എൻ (41) ആണ് കുറ്റക്കാരൻ. പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി ജഡ്ജ് ടി.മഞ്ജിത് ആണ് വിധിപ്രസ്താവം നടത്തിയത്. കോയിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫീസർ ലിബി പി.എമ്മാണ് അന്വേഷണംനടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |