
ആറന്മുള : സമൂഹത്തിലെ ഉയർന്ന പദവിയും സാമ്പത്തികവും സൗഹൃദത്തിന് ഒരു പ്രശ്നമല്ലായെന്ന് തെളിയിക്കുന്നതാണ് കുചേല വൃത്തം വഞ്ചിപ്പാട്ടെന്ന് കവിയും അദ്ധ്യാപകനുമായ സുമേഷ് കൃഷ്ണൻ പറഞ്ഞു. പാർത്ഥസാരഥി ക്ഷേത്രത്തിൽ ദേവ സങ്കീർത്തന സോപാനം നാലാമത്തെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഞ്ചിപ്പാട്ടിന്റെ സ്വാധീനം മലയാള കവിതയിൽ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പള്ളിയോട സേവാസംഘം എക്സിക്യുട്ടീവ് അംഗം കെ.ആർ.സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. സാഹിത്യ നിരൂപകൻ പി.ശ്രീകുമാർ മോഡറേറ്ററായി. പാർത്ഥസാരഥി ആർ.പിള്ള, സോപാനം കൺവീനർ കെ.എസ്.സുരേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |