SignIn
Kerala Kaumudi Online
Saturday, 15 August 2026 3.40 AM IST

ഫാ.ഷൈജു കുര്യൻ വൈ.എം.സി.എ സബ് റീജിയണൽ ചെയർമാൻ

fa-shyju-kurian
ഫാ ഷൈജു കുര്യൻ

പത്തനം​തിട്ട : വൈ.എം.സി.എ പത്തനംതിട്ട സബ് റീജിയണൽ ചെയർമാനായി ഫാ.ഷൈജു കുര്യനെ തിരഞ്ഞെടുത്തു. വൈ.എം.സി.എ സംസ്ഥാന എക്യൂമെനിക്കൽ ഫോറം ചെയർമാൻ, സംസ്ഥാന മിഷൻ ആൻഡ് ഡെവലപ്പ്‌മെന്റ് കമ്മി​റ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രക്കാനം വൈ.എം.സി.എ പ്രസിഡന്റാണ്. ജനറൽ കൺവീനറായി റീജിയൻ ഫിനാൻസ് കോർഡിനേറ്ററും ഇലന്തൂർ വൈ.എം.സി.എ അംഗവുമായ സ്‌കറിയ തോമസും തി​രഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർന്മാരായി ജെ.കെ.ടി ജോർജ് (ഓമല്ലൂർ വൈ.എം.സി.എ), ജസ്റ്റിൻ ജോർജ് മാത്യു (പത്തനംതിട്ട വൈ.എം.സി.എ) എന്നിവരെയും വിവിധ കൺവീനർമാരായി ജോൺ സ്കറിയ (ട്രെയിനിങ് ), രാജു ജോൺ (മിഷൻ ആൻഡ് ഡെവലപ്പിമെന്റ് ), ഏബ്രഹാം ജോർജ് (യൂത്ത്,​വുമൺ), പി.വി.തോമസ് (സ്‌പോർട്‌സ്), വർഗീസ് ജി.കുരുവിള (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ആനി സജി (വിമൻസ് ഫോറം), സുരേഷ്.കെ.എ (യുവത), ജോസ്.കെ.എസ് (സീനിയർ സിറ്റിസൺ ഫോറം) എന്നിവരെയും തെ​ര​ഞ്ഞെ​യ​ടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL