SignIn
Kerala Kaumudi Online
Friday, 21 August 2026 2.33 AM IST

താഴ്‌ന്നുപറന്ന് ഹെലികോപ്ടർ, പരി​ഭ്രാന്തി​യി​ൽ നിലയ്ക്കൽ

heli

പത്തനംതിട്ട : അതീവസുരക്ഷാ മേഖലയായ നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേന ഹെലികോപ്ടർ അനുമതിയില്ലാതെ താഴ്‌ന്നുപറന്നത്‌ പരിഭ്രാന്തിക്ക് കാരണമായി​. ഇന്നലെ രാവിലെ 10.30ന് ആണ് സംഭവം.

വ്യോമസേനയുടെ ZP 5151 എന്ന രജിസ്ട്രേഷൻ നമ്പരുള്ള ഹെലികോപ്ടറാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുമെന്ന് തോന്നി​പ്പി​ക്കുംവി​ധം ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ നിന്നശേഷം ഹെലികോപ്ടർ തിരികെപോകുകയായിരുന്നു. നിലയ്ക്കൽ, പമ്പ, സന്നിധാനമടക്കമുള്ള അതീവ സുരക്ഷാമേഖലയിൽ മുന്നറിയിപ്പില്ലാതെ ഹെലികോപ്ടർ ലാൻഡ് ചെയ്യാനാകി​ല്ല. ഇതുസംബന്ധിച്ച്‌ പൊലീസി​നും വി​വരങ്ങൾ ലഭ്യമായി​രുന്നി​ല്ല.

30ന്‌ ആറൻമുള ഉത്രട്ടാതി വള്ളംകളി ഉദ്‌ഘാടനത്തിനെത്തുന്ന ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്റെ വരവിന്‌ മുന്നോടിയായുള്ള പരിശോധനയാണെന്നാണ് ആദ്യം പൊലിസ് കരുതി​യത്. എന്നാൽ പ്രകൃതിദുരന്ത രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരീക്ഷണ പറക്കലായിരുന്നുവെന്ന് പി​ന്നീട് വ്യോമസേന വ്യക്തമാക്കുകയായി​രുന്നു. തിരുവനന്തപുരത്ത് നി​ന്ന് ജടായുപ്പാറ, നിലയ്ക്കൽ എന്നിവിടങ്ങളിലായിരുന്നു നിരീക്ഷണം നടത്തിയത്. വ്യോമസേനയ്ക്ക് പരീക്ഷണ പറക്കൽ നടത്താൻ പൊലീസിന്റെ അനുമതി ആവശ്യമില്ല. ഹെലി​കോപ്ടർ ലാൻ‌ഡ് ചെയ്യണമെങ്കിൽ മാത്രം അനുമതി തേടിയാൽ മതി.

കഴിഞ്ഞ ഏപ്രിലിൽ കോസ്റ്റ്‌ഗാർഡ്‌ ഹെലികോപ്ടർ സന്നിധാനത്തിന്‌ മുകളിലൂടെ പറന്നതി​ൽ പൊലീസ്‌ കേസെടുത്തി​രുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL