
ചെന്നീർക്കര : ചെന്നീർക്കര സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡും സംയുക്തമായി ഓണ വിപണി ആരംഭിച്ചു. പ്രസിഡന്റ് കെ.എസ്.മണിലാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.ബിജു, ബോർഡ് അംഗങ്ങളായ സുരേന്ദ്രൻ നായർ, മഞ്ജുഷ, അമൽ സോമൻ, ജീവനക്കാരായ റ്റി.കെ.അഭിലാഷ്, ബിനു രാജ് എന്നിവർ സംസാരിച്ചു. 2470 രൂപവില വരുന്ന 28 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് 1799 രൂപയ്ക്ക് ബാങ്കിന്റെ മുറിപ്പാറയിലും ഊന്നുകല്ലിലും പ്രവർത്തിക്കുന്ന നീതി സൂപ്പർ മാർക്കറ്റ് വഴി വിതരണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |