
ഏഴംകുളം : ജീവമാതാ കാരുണ്യഭവന്റെ ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനം ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ.ലത്തീഫ് നിർവഹിച്ചു. പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംല ബീഗം അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഡയറക്ടർ ഉദയഗിരിജ അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കീഴൂട്ട് ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ബിജു ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പ്രസന്നകുമാർ, രജനിബിജു, ഷീബ അനി, സുജിത്, ഷൈജു, വിഷ്ണു, വർഷ വിജിലൻറ്, അനാമിക, ഷിജി, ഇന്ദു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |