
പത്തനംതിട്ട : രാജീവ് ഗാന്ധിയുടെ 82ാം ജന്മദിനത്തോടനുബന്ധിച്ച് ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാദിനം ആചരിച്ചു. ടൗൺ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റനീസ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹികളായ കെ.ജാസിംകുട്ടി, അബ്ദുൾകലാം ആസാദ്, ഹരികുമാർ പൂതങ്കര, നേതാക്കളായ എ.അഷറഫ് അപ്പാക്കുട്ടി, അജിത് മണ്ണിൽ, അബ്ദുൾ ഷുക്കൂർ, സജി അലക്‌സാണ്ടർ, പി.കെ.ഇക്ബാൽ, അരവിന്ദ്, ഷാജിമോൻ, നാസർ തോണ്ടമണ്ണിൽ, ജോസ് കൊടുന്തറ, എബി മാത്യു, അനിൽകുമാർ.ബി.പി, ഷാനവാസ് പെരിങ്ങമല, സുബൈർ.എം.ബി.വി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |