
പള്ളിക്കൽ : എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ധർണ നടത്തി. ബി.വി.ജി റാം പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, ശമ്പള കുടിശിക നല്കുക, ശമ്പള വർദ്ധന നടത്തുക, തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അഡ്വ.കെ.ബി.രാജശേഖരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്.രാജീവ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ.ഡി.ഉദയൻ, സി.ആർ.ദിൻരാജ്, രാജേന്ദ്രകുമാർ, ജഗദീശ്വരക്കുറുപ്പ്, എ.ടി.രാധാകൃഷ്ണൻ, ജി.കൃഷ്ണകുമാർ, പൊന്നമ്മ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |