
പത്തനംതിട്ട : ദേശീയ കായികദിനത്തോട് അനുബന്ധിച്ച് ജില്ലയിൽ നടന്നുവന്ന പരിപാടികൾ സമാപിച്ചു. കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ മൂവ് എന്ന ആശയത്തോടെ നടന്ന പരിപാടിയും വാക്കത്തോണും അടൂർ സി വി ശാന്തകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി, വൈസ് പ്രസിഡന്റ് പ്രകാശ് ജോൺ, ജില്ലാ പഞ്ചായത്ത് അംഗം സലീം, വാർഡ് മെമ്പർ ശ്രീകുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത്.കെ.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |