
പത്തനംതിട്ട : ജില്ലാ സ്പോർ ട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനാഘോഷം നഗരസഭ ചെയർപേർസൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൽജിത്ത്.കെ.എസ് സ്വാഗതവും ഹോക്കി അസോസിയേഷൻ സെക്രട്ടറി അമൃത് രാജ് നന്ദിയും പറഞ്ഞു. മലയാലപ്പുഴ ധർമ്മ സൈനിക കൂട്ടായ്മയിലെ അംഗങ്ങളായ ഗോകുൽരാജ്, വിഷ്ണു, ശംഭു ശിവദാസ്, അഭിജിത്ത്.എം, അരുൺ കൃഷ്ണ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം മനോജ് വിനായക് എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |