SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.08 AM IST

പൊലീസിനെ ആക്രമിച്ച  മൂന്ന് യുവാക്കൾ പിടിയിൽ

aneesh-gopalakrishnan
അനീഷ് ഗോപാലകൃഷ്ണൻ

പന്തളം : ഓണാഘോഷത്തി​നി​ടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പരിപാടികൾ കാണാൻ എത്തിയവരെ ആക്രമിക്കുകയും, പിന്തിരിപ്പിക്കാൻ ശ്രമിച്ച പന്തളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ഇടിവള കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കൽ മുപ്പത്താറുവിളയിൽ വീട്ടിൽ നിഖിൽ (25), പത്തനംതിട്ട വള്ളിക്കോട് നരിയാപുരം വയലാകടവ് വിളയിൽ പുത്തൻവീട്ടിൽ അനീഷ് ഗോപാലകൃഷ്ണൻ (25) , പന്തളം വിജയപുരം തെക്കേ ചെരുവിൽ ചെന്നേലിൽ വീട്ടിൽ പ്രമോദ് മുരളി (24) എന്നിവരാണ് പിടിയിലായത്. പന്തളം സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. കഴി​ഞ്ഞ 27ന് വിജയപുരത്ത് നടന്ന ഓണാഘോഷ പരിപാടിക്കിടയിലാണ് ആക്രമണം. സബ് ഇൻസ്‌പെക്ടർമാരായ വിനോദ് കുമാർ.സി.വി, ബിജു, എ.എസ്.ഐ.സഞ്ജയൻ, എസ്.സി.പി.ഒ അൻവർഷ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL