SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.07 AM IST

നേടിയത് 42.52 ലക്ഷം, ഓണക്കനി - നിറപ്പൊലിമ കുടുംബശ്രീ തൂക്കി​

onam

പത്തനംതിട്ട : ഓണം വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ തുടങ്ങിയ ഓണക്കനി - നിറപ്പൊലിമ പദ്ധതിയിൽ നേടിയത് 42.52 ലക്ഷം. കഴിഞ്ഞ വർഷത്തേക്കാൾ 16.52 ലക്ഷം

രൂപ അധികം നേടാനായി​. 35.94 ടൺ പച്ചക്കറികളാണ് ഇത്തവണ ഓണക്കനി പദ്ധതിയിലൂടെ കുടുംബശ്രീ വിറ്റഴിച്ചത്. 11.9 ലക്ഷം രൂപ മുൻവർഷത്തെക്കാൾ കൂടുതൽ നേടി. നിറപ്പൊലിമയിലൂടെ കഴിഞ്ഞ തവണ 7.04 ലക്ഷം രൂപയാണ് ലഭിച്ചതെങ്കിൽ ഇത്തവണ 7.06 ലക്ഷം രൂപയുടെ പൂക്കൾ വിപണിയിൽ വിറ്റു. കുടുംബശ്രീ നാട്ടുച്ചന്തകൾ, വെജിറ്റബിൾ കിയോസ്കുകൾ, ഓണച്ചന്തകൾ, വിപണനമേളകൾ എന്നിവയിലൂടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുകയായി​രുന്നു.

നിലമൊരുക്കൽ മുതൽ വിളപരിപാലനവും കീടനിയന്ത്രണവും വരെ ആവശ്യമായ പരിശീലനങ്ങൾ കുടുംബശ്രീ മിഷനും കാർഷിക മേഖലയിലെ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരും കൃഷിവകുപ്പും ചേർന്നാണ് നടത്തി​യത്. അടുത്ത വർഷം ഇതിനേക്കാൾ കൂടുതൽ ലാഭം കൊയ്യാനാണ് കുടുംബശ്രീ അധികൃതരുടെ ലക്ഷ്യം. സീസണിൽ മാത്രം കൃഷി ചെയ്യുന്നതിന് പകരം മുഴുവൻ സമയം ഇത്തരത്തിൽ കൃഷിയ്ക്ക് പ്രാധാന്യം നൽകാനുള്ള ശ്രമവും നടക്കുന്നുണ്ട്.

വനിതകൾക്ക് വരുമാനം

ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ കാർഷികോൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ വനിതകൾക്ക് മികച്ച വരുമാനവും തൊഴിലവസരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ആകെ വിറ്റുവരവ് : 42.52 ലക്ഷം
​ഓണക്കനി (പച്ചക്കറികൾ)
​വിറ്റഴിച്ച അളവ്: 35.94 ടൺ
​വിറ്റുവരവ്: 35.46 ലക്ഷം
​വിപണിയിൽ പങ്കെടുത്ത ജെ.എൽ.ജികൾ : 784 ഗ്രൂപ്പുകൾ

​നിറപ്പൊലിമ (പൂക്കൾ)
​വിറ്റഴിച്ച അളവ് : 4.44 ടൺ
​വിറ്റുവരവ്: 7.06 ലക്ഷം
​വിപണിയിൽ പങ്കെടുത്ത ജെ.എൽ.ജികൾ : 144 ഗ്രൂപ്പുകൾ

കഴിഞ്ഞവർഷം ലഭിച്ച വരുമാനം

ഓണക്കനി : 23.56 ലക്ഷം രൂപ

നിറപ്പൊലിമ : 7.04 ലക്ഷം രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL