
തിരുവല്ല : ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായി ആഘോഷിച്ചു. പരിപാടിയും ഫുട്‌ബാൾ സൗഹൃദ മത്സരവും അഡ്വ.വർഗീസ് മാമ്മൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ ഭരണസമിതി അംഗം ഡോ.റെജിനോൾഡ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ മുഖ്യസന്ദേശം നൽകി. ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ സെക്രട്ടറി ജോയ് പൗലോസ്, വൈസ് പ്രസിഡന്റ് എം.മാത്യു, ജോയിന്റ് സെക്രട്ടറി റെനി വർഗീസ്, ജില്ലാ സ്‌പോർട്ട് കൗൺസിൽ സെക്രട്ടറി അമൽജിത്ത്.കെ.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |