തിരുവനന്തപുരം: ലെത്തീൻ അതിരൂപത പുല്ലുവിള ഫെറോനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 3-ാമത് ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം നാളെ മുതൽ 12 വരെ പുല്ലുവിള കടൽത്തീരത്ത് നടക്കും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാൽ നേതൃത്വം നൽകും. നാളെ വൈകിട്ട് 4ന് ജപമാലയോടെ ആരംഭിക്കുന്ന കൺവെൻഷനിൽ അതിരൂപത മുൻ ആർച്ച് ബിഷപ് ഡോ.സൂസപാക്യത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടത്തും. 12ന് വൈകിട്ട് 4.30ന് സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് കുർബാന അർപ്പിച്ച് സമാപന സന്ദേശം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |