
തിരുവനന്തപുരം: ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരാലാ ഹിന്ദി അക്കാഡമിയുടെ ഗുരുപൂജാ പുരസ്കാരത്തിന്, ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസു അർഹനായി.25,000 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്കാരം.ഹിന്ദിഭാഷയുടെ വളർച്ചയ്ക്കും അദ്ധ്യാപന മേഖലയ്ക്കും നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം.കുമരകം ശ്രീനാരായണ കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ.നാദിയ സി.രാജ് അദ്ധ്യക്ഷയായ സമിതിയാണ് അവാർഡ് നിർണയിച്ചത്.ഏപ്രിൽ 11ന് തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടക്കുന്ന നിരാലയുടെ വാർഷികോത്സവത്തിൽ വച്ച് കവി കുരീപ്പുഴ ശ്രീകുമാർ അവാർഡ് നൽകുമെന്ന് അക്കാഡമി സെക്രട്ടറി ഡോ.രതീഷ് നിരാലാ വാർത്താസമ്മേളനത്തിൽ അറിയിച്ചു.എ.കെ.സുപ്രിയ,പി.സുധീഷ്,അഭിരാജ്.ആർ.എസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |