
തിരുവനന്തപുരം: നാടക ദിനത്തോടനുബന്ധിച്ച് 'നന്മ ' നെയ്യാറ്റിൻകര മേഖലാക്കമ്മിറ്റി സംഘടിപ്പിച്ച അയിലം ഉണ്ണികൃഷ്ണൻ അനുസ്മരണവും കലാകാരന്മാരെ ആദരിക്കൽ ചടങ്ങും കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമരവിള പത്മകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുരേഷ് ഒഡേസ അയിലം ഉണ്ണിക്കൃഷ്ണൻ അനുസ്മരണം നടത്തി. മേഖല സെക്രട്ടറി മനോജ് നെയ്യാറ്റിൻകര, വനിതാവേദി ഭാരവാഹി സൂസിതങ്കച്ചൻ എന്നിവർ പങ്കെടുത്തു. കൂട്ടപ്പന ഗോപകുമാർ,നെയ്യാറ്റിൻകര കൃഷ്ണൻനായർ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |