
കിളിമാനൂർ : ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്. അംബികയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ കോർത്തിണക്കിയ സി.ഡി സി.പി.എം മുൻ ജനറൽസെക്രട്ടറി പ്രകാശ് കാരാട്ട് പ്രകാശനം ചെയ്തു.പ്രൊഫ.ആർ.രമേശൻനായർ,വിഭു പിരപ്പൻകോട് എന്നിവരുടെ വരികൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് പാർത്ഥസാരഥി,സൂര്യനാരായണൻ എന്നിവരാണ്.സ്ഥാനാർത്ഥി ഒ.എസ്.അംബിക,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, തട്ടത്തുമല ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |