SignIn
Kerala Kaumudi Online
Saturday, 25 April 2026 7.25 AM IST

വിജ്ഞാനവും വിനോദവുമായി അവധിക്കാല ക്യാമ്പുകൾ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കുട്ടിക്കൂട്ടത്തിന്റെ അവധിക്കാലം ആവേശമാക്കാൻ തലസ്ഥാനം സജ്ജമായിക്കഴിഞ്ഞു. സയൻസ് മ്യൂസിയത്തിനും ബാലഭവനും പുറമെ ഇത്തവണ സ്പോർട്സ്,ഐടി,ഭാഷാ പഠനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നിരവധി ക്യാമ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കായികപ്രേമികളായ കുട്ടികൾക്കായി ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം,വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച്, കുമാരപുരം ടെന്നീസ് അക്കാഡമി,കരമന ആഴങ്കൽ ടർഫ് എന്നിവിടങ്ങളിൽ പ്രത്യേക സമ്മർ കോച്ചിംഗ് ക്യാമ്പുകൾ നടക്കുന്നുണ്ട്.

ഫുട്ബാൾ,ക്രിക്കറ്റ്,ബാസ്കറ്റ്ബാൾ,അത്‌ലറ്റിക്സ്,കരാട്ടെ,ജൂഡോ തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം ഇവിടെ ലഭിക്കും.നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി നഗരസഭയുടെ കീഴിലുള്ള വിവിധ സ്വിമ്മിംഗ് പൂളുകളിലും എൽ.എൻ.സി.പി.ഇ ക്യാമ്പസിലും പ്രത്യേക ബാച്ചുകൾ ഉണ്ടാകും. വിവരങ്ങൾക്ക്: sportkeralasummercamp/in.ഏപ്രിൽ 1 മുതൽ മേയ് 31 വരെയാണ് ക്യാമ്പുകൾ.

കേരള യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായുള്ള സമ്മർ സ്പോർട്സ് കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ ആറുമുതൽ മേയ് 30 വരെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്സ്,ഫുട്ബാൾ,ക്രിക്കറ്റ്,ഹാൻഡ്ബാൾ,ബാസ്കറ്റ്ബാൾ, ടേബിൾ ടെന്നിസ്,യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495304076,7994759331,9846594508.

 ഭാഷയും സർഗാത്മകതയും

ഭാഷാ പഠനത്തിനും വായനയ്ക്കും മുൻഗണന നൽകുന്നവർക്കായാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി (പബ്ലിക് ലൈബ്രറി) ഒരുക്കുന്ന സമ്മർ ക്യാമ്പ്.ഏപ്രിൽ 17 മുതൽ മേയ് 15 വരെയാണ് ക്ലാസുകൾ.കഥ പറച്ചിൽ, കവിതാലാപനം, ചിത്രരചന, പുസ്തക പരിചയം തുടങ്ങി കുട്ടികളുടെ സർഗാത്മകത ഉണർത്തുന്ന വൈവിദ്ധ്യമാർന്ന പരിപാടികളാണ് ലൈബ്രറി അധികൃതർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഫോൺ: 0471 2322895. കൂടുതൽ വിവരങ്ങൾ statelibrary.kerala.gov.in.

 കുട്ടി ഐ.എ.എസുകാർക്ക് ഒരു കൈനോക്കാം

ഭാവിയിലെ ഭരണാധികാരികളാകാൻ ആഗ്രഹിക്കുന്നവർക്കായി ചാരച്ചിറയിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി പ്രത്യേക സമ്മർ ക്യാമ്പ് ഒരുക്കുന്നുണ്ട്.കുട്ടികളിലെ പൊതുവിജ്ഞാനവും നേതൃഗുണവും വളർത്തുന്ന ടാലന്റ് ഡെവലപ്മെന്റ് കോഴ്സുകൾ ഏപ്രിൽ 6 മുതൽ ആരംഭിക്കും. 0471-2313065 എന്ന നമ്പറിലോ www.kscsa.org എന്ന വെബ്സൈറ്റിലോ രജിസ്ട്രേഷൻ വിവരങ്ങൾ അറിയാം.

ശാസ്ത്രലോകത്തെ വിസ്മയങ്ങൾ തേടി

ശാസ്ത്രത്തിൽ താത്പര്യമുള്ള കൊച്ചു കൂട്ടുകാർക്കായി വികാസ് ഭവനിലെ കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ഒരുക്കുന്ന 'ക്രിയേറ്റീവ് സയൻസ് വർക്ക്ഷോപ്പ്' ഇത്തവണയും ആകർഷകമാണ്. ഇലക്ട്രോണിക്സ്, ആസ്ട്രോണമി തുടങ്ങിയ മേഖലകളിൽ നേരിട്ടുള്ള പരിശീലനം ഇവിടെ ലഭിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലായി രണ്ട് ബാച്ചുകളിലായാണ് ക്ലാസുകൾ. വിവരങ്ങൾക്ക് 0471-2306024, 2306025 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ www.kstmuseum.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.