
ബാലരാമപുരം: സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ കേരള വടക്കേവിള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അർഹരായ മുതിർന്ന പൗരൻമാർക്ക് സാമ്പത്തിക സഹായ പെൻഷൻ വിതരണം ചെയ്തു. യൂണിറ്റ് പ്രൊട്ടക്ടർ അയൂബ് ഖാൻ പ്രതിമാസ പെൻഷൻ വിതരണം നടത്തി.യൂണിറ്റ് പ്രസിഡന്റ് ടി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർട്ട് ഓഫ് ലിവിംഗ് യോഗ അദ്ധ്യാപകൻ ഭുവനേന്ദ്രൻ,യൂണിറ്റ് സെക്രട്ടറി കെ.ഗോപിനാഥൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.സദാനന്ദൻ, ബാലകൃഷ്ണൻ,തങ്കപ്പൻ എന്നിവർ സംബന്ധിച്ചു. സുരേഷ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |