
തിരുവനന്തപുരം: ജീവചരിത്ര അക്കാഡമിയുടെ ജീവചരിത്ര അവാർഡ് പ്രൊഫ എം. ചന്ദ്രബാബുവിന് പ്രശസ്ത ഭാഷാശാസ്ത്രജ്ഞൻ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ കൈമാറി. പ്രഭാത് ബുക്ക് ഹൗസിന്റെ ശ്രീനാരായണഗുരു അപൂർവതകളുടെ ഋഷി എന്ന കൃതിക്കാണ് അവാർഡ്. വൈ.എം.സി.എ ഹാളിൽ ഡോ. കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ നെടുങ്ങാട്,അഡ്വ.എസ്.കെ. സുരേഷ്, ജി.ഹരി,തിരുമല ശിവൻകുട്ടി,ഉണ്ണികൃഷ്ണൻ കുണ്ടയത്ത്,ഷാനവാസ് പോങ്ങനാട്,വിജയൻ അവണാകുഴി എന്നിവർ പങ്കെടുത്തു. കവി സമ്മേളനം കാര്യവട്ടം ശ്രീ കണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.ഡോ. പി. ഉഷാറാണി അദ്ധ്യക്ഷത വഹിച്ചു. രാജ്കുമാർ കുടപ്പക്കുന്ന്,സുധർമ്മ അമരവിള,വട്ടപ്പാറ രവി, കല്ലയംമോഹനൻ,നിർമ്മാല്യം കെ. വാമദേവൻ, ബി. ഇന്ദിര തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |